ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; പരാതിയെ തുടർന്ന് വ്യാജനെ നീക്കി ട്വിറ്റർ

9

ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്. തന്റെ പേരിലുളള വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് പോലീസില്‍ പരാതി നല്‍കി. 

ട്വിറ്റര്‍ ഉള്‍പ്പടെയുളള സാമൂഹിക മാധ്യമങ്ങളിലൊന്നും തനിക്ക് അക്കൗണ്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

പരാതിയെ തുടര്‍ന്ന് എന്‍.വി.രമണ എന്ന പേരിലുളള ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുളള ട്വീറ്റ് നീക്കം ചെയ്തു. അക്കൗണ്ടും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അജിത് ഡോവലിന്റെ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് യുഎസ് ഇന്ത്യക്ക് അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യാന്‍ തയ്യാറായെന്നായിരുന്നു ട്വീറ്റ്. 

ശനിയാഴ്ചയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എന്‍.വി.രമണ സ്ഥാനമേറ്റത്