ഇന്ത്യയിലെ പുതിയ ഐ.ടി. ചട്ടം തങ്ങൾക്ക് ബാധകമല്ലെന്ന് ഗൂഗിൾ ഡൽഹി ഹൈക്കോടതിയിൽ

10

സെർച്ച് എൻജിൻ മാത്രമായതിനാൽ ഇന്ത്യയിലെ പുതിയ ഐ.ടി. ചട്ടം തങ്ങൾക്ക് ബാധകമല്ലെന്ന് ഗൂഗിൾ ഡൽഹി ഹൈക്കോടതിയിൽ. തങ്ങൾ ഇടനിലക്കാരാണെങ്കിലും സാമൂഹിക മാധ്യമ ഇടനിലക്കാരല്ലെന്നും അതിനാൽ ഐ.ടി. ചട്ടം ബാധകമല്ലെന്നുമാണ് യു.എസ്. കമ്പനിയായ ഗൂഗിൾ അറിയിച്ചത്.

കുറ്റകരമായ ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗൂഗിൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിന്റെ മറുപടി തേടി. കേസ് ജൂലായ് 25-ന് വീണ്ടും പരിഗണിക്കും.