പ്രശസ്ത ഗിറ്റാറിസ്റ്റ് ആർ. ചന്ദ്രശേഖർ (79) അന്തരിച്ചു. സംഗീതസംവിധായകൻ ഇളയരാജയുടെ പ്രശസ്തഗാനങ്ങൾക്ക് ഗിറ്റാറിൽ അകമ്പടിയേകിയയാളാണ്.
എൻജിനിയറായി ജോലിനോക്കിയിരുന്ന ചന്ദ്രശേഖർ, ഗിറ്റാറിനുപുറമേ കീബോർഡും മൗത്ത് ഓർഗണും വായിക്കുമായിരുന്നു. സംഗീതസംവിധായകൻ പി.എസ്. ദിവാകറിനൊപ്പമാണ് അദ്ദേഹം തുടങ്ങിയത്. പിന്നീട് ഇളയരാജയ്‌ക്കൊപ്പം ചേർന്നു. ഇളയരാജയുടെ വിശ്രുതഗാനമായ ‘ഇളയനിലാ പൊഴികിറതേ’ക്കുവേണ്ടി ഗിറ്റാർ മീട്ടിയത് ചന്ദ്രശേഖറാണ്. പാടിവാ തെൻട്രലേ, പാടും വാനമ്പാടി എന്നീ ഗാനങ്ങൾക്കും ഗിറ്റാർ വായിച്ചു.
തമിഴിനുപുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഗാനങ്ങളിലും അദ്ദേഹത്തിന്റെ ഗിറ്റാർ കേൾക്കാം. കമൽ ഹാസന്റെ ഹേ റാം എന്ന സിനിമയ്ക്കുവേണ്ടി ഹംഗറിയിൽവെച്ച് ഇളയരാജയുടെ സംഗീതം റെക്കോഡ് ചെയ്തത് ചന്ദ്രശേഖറാണ്. ചന്ദ്രശേഖറിന്റെ മകൻ സഞ്ജയ് സംഗീതസംവിധായകനാണ്. ഇളയരാജയുടെ ട്രൂപ്പിൽ ഡ്രം വാദകനായിരുന്ന ആർ. പുരുഷോത്തമൻ സഹോദരനാണ്.
ഗിറ്റാറിസ്റ്റ് ആർ. ചന്ദ്രശേഖർ അന്തരിച്ചു
Advertisement
Advertisement