ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ IFFI കാണാന്‍ ഇനി ഫെസ്റ്റിവല്‍ വേദിയായ ഗോവയില്‍ എത്തണമെന്ന് നിര്‍ബന്ധമില്ല. ഇന്റര്‍ കണക്ഷന് ഉണ്ടെങ്കില്‍ നിങ്ങളുടെ വീട്ടിലിരുന്നും ഫെസ്റ്റിവല്‍ കാണാന്‍ സാധിക്കും.
ഈ മാസം 20 മുതല്‍ 28 വരെയാണ് നടക്കുന്ന 52-ാമത് ഇന്റര്‍നാഷണല്‍ ഫിലീം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ വെര്‍ച്വല്‍ രജിസ്ട്രേഷന് തുടരുകയാണ്.
ഡെലിഗേറ്റ്, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെര്‍ച്വല്‍ രജിസ്ട്രേഷന് നടക്കുന്നത്. ഇതില്‍ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വെര്‍ച്വല്‍ ഫെസ്റ്റിവലില്‍ സൗജന്യമായി പങ്കെടുക്കാം.
സാധാരണ ഡെലിഗേറ്റുകള്‍ക്ക് 200 രൂപയാണ് (18 % ജിഎസ്ടി കൂടാതെ) രജിസ്ട്രേഷനുള്ള ഫീസ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കൊപ്പം ഉദ്ഘാടന, സമാപന ചടങ്ങുകളും മാസ്റ്റര്‍ ക്ലാസ്, ഇന്‍ കോണ്‍വര്‍സേഷന്‍ എന്നീ പരിപാടികളും വെര്‍ച്വല്‍ മാതൃകയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കാണാവുന്നതാണ്.
കാര്‍ലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് മ്യൂസിക്കല്‍ ഡ്രാമ ചിത്രം ‘ദ് കിംഗ് ഓഫ് ഓള് ദ് വേള്‍ഡ്’ ആണ് ഇത്തവണത്തെ ഐഎഫ്എഫ്ഐയുടെ ഉദ്ഘാടന ചിത്രം.
റഷ്യന്‍ ചലച്ചിത്രകാരന് ആന്ദ്രേ കൊഞ്ചലോവ്സ്കി, ഹംഗേറിയന്‍ ചലച്ചിത്രകാരന് ബേല താര് എന്നിവരുടെ റെട്രോസ്പെക്റ്റീവുകളും മേളയിലുണ്ട്.
രജിസ്റ്റര്‍ ചെയ്യാന്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക
https://virtual.iffigoa.org/