24 മണിക്കൂറിനിടയില്‍ 12,408 പേര്‍ക്ക് കോവിഡ്:15853 രോഗമുക്തർ, കോവിഡ് രോഗികൾ പകുതിയും കേരളത്തിൽ

28

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12,408 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 15,853 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ 120 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

1,51,460 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,54,823 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 1,08,02,591 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതില്‍ 1,04,96,308 പേര്‍ ഇതുവരെ രോഗമുക്തരായി. 49,59,445 ആളുകള്‍ രാജ്യത്ത് കോവിഡ് വാക്സിന്‍ കുത്തിവെപ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ പകുതിയോളം കേരളത്തിലാണ്. കേരളത്തില്‍ 6102  പേര്‍ക്കാണ് ഇന്നലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 7.26 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 68,857 പേരാണ് രോഗം സ്ഥിരീകരിച്ച് കേരളത്തില്‍ ചികിത്സയിലുള്ളത്. 2736 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 34,862 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയില്‍ തുടരുന്നത്.