ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം: ബെൽജിയത്തിനോട് പരാജയപ്പെട്ട ഇന്ത്യൻ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

9

ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണെന്ന് ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒളിമ്പിക്സ് സെമി ഫൈനലില്‍ ബെല്‍ജിയത്തിനെതിരായ ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് പിന്നാലെ കുറിച്ച ട്വീറ്റിലാണ് മോദി ആശ്വാസ വാക്കുകളുമായി രംഗത്തെത്തിയത്.

‘ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. ടോക്യോയില്‍ നമ്മുടെ പുരുഷ ഹോക്കി ടീം അവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെ നല്‍കി. അതാണ് പ്രധാനം. അടുത്ത മത്സരത്തിനും അവരുടെ ഭാവി പരിശ്രമങ്ങള്‍ക്കും ടീമിന് ആശംസകള്‍ നേരുന്നു. നമ്മുടെ കളിക്കാരില്‍ ഇന്ത്യ അഭിമാനിക്കുന്നതായും മോദി ട്വിറ്റില്‍ കുറിച്ചു. ഇന്ന് നടന്ന സെമിയില്‍ ലോക ചാമ്പ്യന്മാരായ ബെല്‍ജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇനി ടീമിന് വെങ്കല പോരാട്ടം ബാക്കിയുണ്ട്.