അപകട ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് കൈപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി

6

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും ആൾപ്പാർപ്പില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിൽ അപകട ഭീഷണിയിൽ നിൽക്കുന്നതുമായ മരങ്ങളോ മറ്റ് നിർമിതികളോ ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് മുറിച്ച് മാറ്റുകയോ നീക്കം ചെയ്യുകയോ വേണം. അല്ലാത്തപക്ഷം മഴയിലും കാറ്റിലും ഉണ്ടായേക്കാവുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉടമസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും അപകടം ഉണ്ടായാൽ
അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.