അമിതാഭ് ബച്ചന്റെ വീടിന് ബോംബ് ഭീഷണി

9

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ജുഹുവിലെ വസതിയ്‌ക്ക് നേരെ ബോംബ് ഭീഷണി. ഇതുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശം മുംബൈ പോലീസിന് ലഭിച്ചു. അമിതാഭ് ബച്ചന്റെ വസതിയ്‌ക്ക് പുറമേ മുംബൈയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾക്കും ഭീഷണിയുണ്ട്.
ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ബൈസുള്ള, ദാദർ എന്നീ റെയിൽ വേ സ്റ്റേഷനുകളിലാണ് ബോംബ് ആക്രമണ ഭീഷണിയുള്ളത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇവിടങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. കൺട്രോൾ റൂമുമായി ഫോണിൽ ബന്ധപ്പെട്ട അജ്ഞാതൻ ഭീഷണി മുഴക്കുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് ബോംബ് സ്‌ക്വാഡിന്റെയും, സി.ആർ.പി.എഫിന്റെയും സഹായത്തോടെ അമിതാഭ് ബച്ചന്റെ ബംഗ്ലാവിലും, റെയിൽവേ സ്‌റ്റേഷനുകളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.