ഇത്തവണ ഡിജിറ്റൽ സെൻസസ്

19

രാജ്യത്ത് 2021-ലെ സെൻസസ് ഡിജിറ്റല്‍ ആയായിരിക്കും നടത്തുക എന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി സംബന്ധിച്ച വിവരം നല്‍കിയത്. 2021-ലെ സെൻസസ് ഡിജിറ്റലായിട്ടായിരിക്കും നടക്കുക. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തിൽ ഡിജിറ്റലായി സെൻസസ് എടുക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം ലോക്സഭയിൽ പറഞ്ഞു.
വിവരശേഖരണത്തിനുള്ള മൊബൈൽ ആപ്പും സെൻസസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സെൻസസ് പോർട്ടലും വികസിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ പറഞ്ഞു. 
അതേസമയം, ജാതി തിരിച്ചുള്ള വിവരങ്ങൾ പുറത്തു വിടാനുള്ള യാതൊരു നിർദ്ദേശവും ഈ ഘട്ടത്തിൽ നൽകിയിട്ടില്ലെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.