ഈസ്റ്റർ ആഘോഷം: വടക്കാഞ്ചേരി പള്ളിയിൽ കോവിഡിനെ പ്രതിരോധിക്കാൻ യന്തിരനെത്തി

40
1 / 100

കോവിഡിനെ തുരത്താൻ യന്തിരനുമായി വടക്കാഞ്ചേരി ഫൊറോനാ പള്ളി. ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് വിരുസിഡ് യു. വി. സ്റ്റെറിലൈസിംഗ് എന്ന പേരുള്ള റോബോട്ട് വടക്കാഞ്ചേരി സെന്റ് ഫ്രാൻസീസ് സേവിയേഴ്‌സ് ഫൊറോനാ പള്ളിയിൽ എത്തിയത്. അൾട്രാ വയലറ്റ് വയലറ്റ് രശ്മികൾ ഉപയോഗിച്ച് കോവിഡ് അടക്കമുള്ള വൈ റസുകളെ ജനിതക അവസ്ഥയിൽ തന്നെ വ്യതിയാനം വരുത്തി അവയെ നിർവീര്യമാക്കുകയും കൊല്ലുകയും ചെയ്യുന്ന ഈ റോബോട്ട് അണുകളിൽ നിന്നും പൂർണ സുരക്ഷയാണ് ഉറപ്പുവരുത്തുന്നത്. റിമോർട്ട് കൺട്രോളുപയോഗിച്ച് നിയന്ത്രിക്കുന്ന യന്ത്രം പള്ളിക്ക് പുറത്തിരുന്നുകൊണ്ടാണ് നിയന്ത്രിച്ചിരുന്നത്. 1000സ്‌ക്വയർ ഫീറ്റ് അണുനശിനികരണത്തിനു ഒരു മണിക്കൂർ മാത്രം സമയമെടുക്കുന്ന റോബോട്ട് ആദ്യമായാണ് പള്ളികളിൽ ഉപയോഗിക്കുന്നതെന്നും ഫൊറോനാ വികാരി ഫാ ആന്റണി ചെമ്പകശ്ശേരിയും
ഫാ.ഫ്രിന്റോ കിഴക്കേ കണ്ണൻ ചിറയും പറഞ്ഞു. മറ്റു അണുനശീകരണങ്ങളെക്കാൾ കൂടുതൽ ഫലപ്രദമായതാണ് റോബോട്ടിനെ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. ഇസ്ട്രോ ടെക്ക് റോബോട്ടിക്‌സ് നിർമിച്ച ഈ റോബോട്ടിന് തിരുവന്തപുരത്തെ രാജീവ് ഗാന്ധി വിദഗ്ധ കേന്ദ്രത്തിൽ നിന്നും നേരത്തെ പ്രവർത്തനാനുമതി ലഭിച്ചിട്ടുള്ളതാണ്.നിർമാതാക്കളായ ക്രിസ്റ്റോ കൊള്ളന്നൂർ, ക്രിസ്റ്റോ വർഗീസ്, അലിൻ റോസ് എന്നിവർ ചേർന്നാണ് റോബോട്ടിനെ നിയന്ത്രിച്ചിരുന്നത്. വടക്കാഞ്ചേരി കെ. സി. വൈ. എമ്മിന്റെ നേതൃത്വത്തിൽ നടന്ന അണുനശീകരണ പ്രവർത്തനങ്ങൾക്ക് കെ. സി. വൈ. എം പ്രസിഡണ്ട്‌ സുബിൻ ഷൈബി, സെക്രട്ടറി എഡ് വിൻ, യൂണിറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.