ജില്ലയിലെ തീരദേശമേഖലയിലെ കുടുംബങ്ങള്‍ക്ക് തുണയേകാനുള്ള തീരശ്രീ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ അച്ചാര്‍ ഗ്രാമം പദ്ധതിക്ക് എറിയാട് ഗ്രാമപഞ്ചായത്തില്‍ തുടക്കം. മേഖലയിലെ മുഴുവന്‍ കുടുംബശ്രീ വനിതകളെയും സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. തീരശ്രീയുടെ കീഴില്‍ വരുന്ന പഞ്ചായത്തുകളെ മാതൃകാ ഗ്രാമമാക്കുക എന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. എറിയാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പദ്ധതി ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വാര്‍ഡിലെ 10 വനിതകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ചൂര, കണവ, ആപ്പിള്‍, പൈനാപ്പിള്‍, മത്തങ്ങ കുമ്പളങ്ങ വെളുത്തുള്ളി തുടങ്ങി പഴം പച്ചക്കറി തുടങ്ങിയ വിവിധ തരം അച്ചാറുകളാണ് വിതരണം ചെയ്യുന്നത്.പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ സിദ്ദിഖ്, വാര്‍ഡ് മെമ്പര്‍ കുഞ്ഞിക്കുട്ടന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ വിനീത ഉണ്ണികൃഷ്ണന്, കുടുംബശ്രീ ജില്ലാ മിഷന് പ്രോഗ്രാം മാനേജര്‍ റെജി തോമസ്, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ സരിത കെ എസ്, കോസ്റ്റല്‍ വളണ്ടിയര്‍ റസീനാബി ഷെഫീര്‍, ബക്കര്‍ എന്നിവര്‍ പങ്കെടുത്