ഏ.ഡി.ഷാജുവിന് പാരന്റ്സ് അസോസിയേഷൻ മാതൃഭാഷ പുരസ്‌ക്കാരം

17
8 / 100

കേരള സംസ്ഥാന പാരന്റ്‌സ് ആന്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ 2020-21 വര്‍ഷത്തെ മാതൃഭാഷ പുരസ്‌ക്കാരത്തിന് അധ്യാപകനും എഴുത്തുകാരനുമായ ഏ.ഡി.ഷാജു അര്‍ഹനായി. തൃശൂര്‍ ദേവമാത സ്‌കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗം മലയാളം അധ്യാപകനാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാളം ഭാഷയ്ക്കുവേണ്ടി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ചെയ്ത സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം നല്‍കുന്നത്.18 വര്‍ഷത്തെ മലയാളഭാഷാധ്യാപനം,മലയാളത്തിലെഴുതിയ പതിനൊന്ന് പുസ്തകങ്ങള്‍, 250 ഫീച്ചറുകള്‍,100 ലേഖനങ്ങള്‍, ഭാഷവികസനത്തിനായി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ പുരസ്‌ക്കാരത്തിന് കമ്മിറ്റി പരിഗണിച്ചിരുന്നു. ഓള്‍ കേരള പി.ടി.എ.കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍,ജനറല്‍ സെക്രട്ടറി ജയപ്രകാശ് എന്നിവരാണ് പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത്. 14ന് രാവിലെ 9.30ന് ജവഹ ര്‍ബാലഭവനില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി സി.രവീന്ദ്രനാഥ് പുരസ്‌ക്കാരം സമര്‍പ്പിക്കും. ഗവ.ചീഫ് വിപ്പ് കെ.രാജന്‍ അധ്യക്ഷനാകും. മേയര്‍ എം.കെ.വർഗീസ് അധ്യക്ഷനാകും. കോവിഡ്കാലത്ത് പുസ്തകങ്ങള്‍ എഴുതിയതിന് ഇന്ത്യ ബുക്ക് റെക്കോര്‍ഡിന്റെ ദേശീയഅംഗീകാരവും ഷാജുവിന് ലഭിച്ചിരുന്നു. പുസ്തകപ്രസിദ്ധീകരണത്തിനുള്ള കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.