ഒറേപ്പാടത്ത് ദേശ ക്ഷേത്രത്തിൽ സർപ്പബലിയും പായസ ഹവനവും വിശേഷാൽ പൂജയും 24ന്

29

എടവിലങ്ങ് ഒറേപ്പാടത്ത് ശ്രീ ഭദ്രകാളി മുത്തപ്പൻ ദേശ ക്ഷേത്രത്തിലെ സർപ്പബലിയും പായസ ഹവനവും വിശേഷാൽ പൂജയും ഈ മാസം 24 ന് . രാവിലെ 5.30 ന് മഹാഗണപതിഹവനം, തുടർന്ന് ശ്രീ ഭദ്രകാളി ദേവിക്കും പരിവാര മൂർത്തികൾക്കും വിശേഷാൽ പൂജ തുടങ്ങിയവ നടക്കും. ക്ഷേത്രം മേൽശാന്തി പ്രജീഷ് കരിനാട്ട് ക്ഷേത്ര ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. വൈകീട്ട് 5.30 ന് സർപ്പബലിക്കും പായസ ഹവന ചടങ്ങുകൾക്കും തുടക്കമാകും. തൃപ്പൂണിത്തുറ ആമേട മന
ബ്രഹ്മശ്രീ വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
ക്ഷേത്രത്തിൽ കഴിഞ്ഞ മാസം നടത്തിയ ദേവ പ്രശ്ന ചിന്തയിൽ ദേശത്ത് വിവിധ നാഗ ഭുരിത ദോഷങ്ങളുണ്ടെന്നും പരിഹാരാർത്ഥം സർപ്പബലിയും പായസഹവനവും നടത്തണമെന്നും നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ
സോമൻ ചെട്ടിയാട്ടിൽ, ജെഷി പാറയ്ക്കപറമ്പിൽ, രാധാകൃഷ്ണൻ അറയ്ക്കൽ തുടങ്ങിയവർ
നേതൃത്വം നൽകും.
ചടങ്ങുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും 7561894605 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Advertisement
Advertisement