കടപ്പുറം ആശുപത്രിപ്പടിയിലെ നവീകരിച്ച അംഗൻവാടി സമർപ്പിച്ചു

10

കടപ്പുറം പഞ്ചായത്തിൽ പതിമൂന്നാം വാർഡ്‌ ആശുപത്രിപ്പടിയിലെ അംഗൻവാടി നവീകരിച്ചു.
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ദീൻ നിർവഹിച്ചു. അംഗൻവാടിക്കുള്ള എയർ കണ്ടീഷണർ, വാട്ടർ പ്യൂരിഫൈർ, ടെലിവിഷൻ എന്നിവയ്ക്കുള്ള ഫണ്ട് ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ചിരുന്നു. പഞ്ചായത്ത് ഫണ്ട് 2 ലക്ഷം ഉപയോഗിച്ചാണ് ചുറ്റ്മതിലും ഗേറ്റും നിർമിച്ചത്.

Advertisement

പഞ്ചായത്ത് പ്രസിഡണ്ട് പി.വി ഉമ്മർ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷാജി ഹംസ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റസിയ അമ്പലത്ത് വീട്ടിൽ, വാർഡ് മെമ്പർ റഫീഖ ടീച്ചർ, മെമ്പർമാരായ ഷൈല മുഹമ്മദ്, ഷാലിമ സുബൈർ, എം കെ ഷൺമുഖൻ, മുൻ മെമ്പർ ആർ.കെ ഇസ്മാഈൽ, ടി.ആർ ഇബ്രാഹിം, രമ ടീച്ചർ എന്നിവർ പങ്കെടുത്തു.

Advertisement