കയ്പമംഗലം മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടിയുടെ ഭരണാനുമതി

12
8 / 100

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കയ്പമംഗലം നിയോജക മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്ക് രണ്ടു കോടി രൂപയുടെ ഭരണാനുമതി. 2020-21 ലെ കാലവർഷക്കെടുതി മൂലം ഗതാഗതയോഗ്യമല്ലാതായിത്തീർന്ന റോഡുകളുടെയും മറ്റ് എടുപ്പുകളുടെയും അടിയന്തര പുനരുദ്ധാരണം നടത്തുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അറിയിച്ചു.

ശ്രീനാരായണപുരം ചിറയിൽ ടെമ്പിൾ റോഡ്, കയ്പമംഗലം ആർ സി പള്ളിനട പന്ത്രണ്ട് റോഡ്, കാളമുറി ചളിങ്ങാട് റോഡ്, പഴയ കൃഷിഭവൻ പഞ്ചായത്ത് ഓഫീസ്, മതിലകം ത്രിവേണി ആൽമരം മിഡിൽ ബീച്ച് റോഡ്, മതിലകം മാതൃക റോഡ്, കല്യാണികുട്ടിയമ്മ റോഡ്, ഫെറി റോഡ്, റൂബി ഫ്ലവർ മിൽ റോഡ്, പൂവ്വത്തുംകടവ് റോഡ്, പൂവത്തും കടവ് ഹരിജൻ സെറ്റിൽമെൻ്റ് കോളനി റോഡ്, വേലപ്പക്കുട്ടി ഇറ്റി കോളനി റോഡ്, സി കെ വളവ് വായനശാല തെക്കേ ചിറ റോഡ്, സ്വാശ്രയ കോളനി റോഡ്, കഴുവിലങ് എസ് എൽ പുരം പഞ്ചായത്ത് അതിർത്തി റോഡ്, എടത്തിരുത്തി അലുവ തെരുവ് റോഡ്, എടവിലങ്ങ് കാര-വാക്കടപ്പുറം റോഡ്, ശ്രീനാരായണപുരം ദുബായ് റോഡ്, എറിയാട് പി കെ ഗോപാലൻ റോഡ് എന്നീ റോഡുകൾക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്.

റോഡുകളെയും പാലത്തിന്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ എന്നിവയുടെ പരിധിയിൽ വരുന്ന പ്രവർത്തികൾ അതാത് എൻജിനീയറിങ് വിഭാഗത്തെ കൊണ്ടും ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന പ്രവർത്തികൾ ബന്ധപ്പെട്ട പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകളിൽ എൻജിനീയറിങ് വിഭാഗത്തിനെ കൊണ്ടും

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ എൻജിനീയറിങ് വിഭാഗങ്ങളുടെ അസാന്നിധ്യത്തിൽ നടത്തേണ്ടെന്ന് പ്രദേശത്തെ അധികാര പരിധിയിൽ വരുന്ന പിഡബ്ല്യുഡി കെട്ടിട വിഭാഗം, പിഡബ്ല്യുഡി റോഡ്/പാലം വിഭാഗം എന്നീ വിഭാഗങ്ങളിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെ കൊണ്ടുമാണ് നിർവഹിക്കേണ്ടത്. പ്രവർത്തികൾ ജില്ലാ നിർമിതി കേന്ദ്രത്തിനെ കൊണ്ടും നിർവഹിക്കാവുന്നതാണ്. പുനരുദ്ധാരണ പ്രവർത്തികൾക്കായി അനുമതി ലഭിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഭരണാനുമതി തീയതി മുതൽ ആറു മാസത്തിനുള്ളിൽ അനുവദിച്ച പ്രവർത്തി നിർവഹിക്കാനുള്ള കരാറിൽ ഒപ്പിട്ട പ്രസ്തുത കരാർ ജില്ലാകലക്ടർക്ക് സമർപ്പിച്ചില്ലെങ്കിൽ പ്രസ്തുത പുനരുദ്ധാരണ പ്രവർത്തിയുടെ ഭരണാനുമതി റദ്ദാക്കും.