കാർഷിക, കുടിവെള്ള വിതരണത്തിന് ഊന്നൽ നൽകി പുഴയ്ക്കൽ ബ്ലോക്കിന്റെ വികസന സെമിനാർ

10
4 / 100

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ പദ്ധതി രൂപീകരണത്തിനായി വികസന സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ
അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ പ്രകാശനവും എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജ്യോതി ജോസഫ് അധ്യക്ഷയായിരുന്നു.

കാർഷിക മേഖലയ്ക്കും കുടിവെള്ള വിതരണ മേഖലയ്ക്കും മുൻ‌തൂക്കം നൽകിയാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ശാശ്വത പരിഹാരം ഒരുക്കുന്ന പദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പാക്കാൻ യോഗത്തിൽ ധാരണയായി.

കിഡ്നി രോഗികൾക്ക് ആശ്വാസമേകുന്നതിന് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയ ഡയാലിസിസ് സെന്റർ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും യോഗത്തിൽ തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി വി ബിജു, ബി ഡി ഒ ചന്ദ്രമോഹൻ, വിവിധ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, ബ്ലോക്ക് തല ഉദ്യോഗസ്ഥർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.