കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസ് ഉദ്ഘാടനം 21 ന്

8
5 / 100

സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിൽ കുന്നംകുളം താലൂക്കിൽ അനുവദിച്ച കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 21ന്. ഉച്ചയ്ക്ക് 2.30ന് കുന്നംകുളം നഗരസഭ ഓഫീസ് അങ്കണത്തിൽ നടക്കുന്ന പരിപാടി പൊതുവിതരണവകുപ്പ് മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന തലത്തിൽ സർക്കാർ എല്ലാ വകുപ്പുകളിലും നടത്തുന്ന മികച്ച പ്രവർത്തനത്തിന്റെ ഭാഗമായാണ് സർക്കാർ സംസ്ഥാനത്ത് താലൂക്ക് സപ്ലൈ ഓഫീസുകൾ അനുവദിക്കുന്നത്.

തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിക്കും. രമ്യ ഹരിദാസ് എംപി വിശിഷ്ടാതിഥിയാകും. മുരളി പെരുനെല്ലി എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ജില്ലാ കലക്ടർ എസ് ഷാനവാസ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ്, കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി കുമാർ, ജില്ലാ സപ്ലൈ ഓഫീസർ സി എസ് ഉണ്ണികൃഷ്ണകുമാർ എന്നിവർ പങ്കെടുക്കും.