കേരള സംഗീത നാടക അക്കാദമി പുരസ്‌കാര സമർപ്പണം നാളെ

10
4 / 100

ഇന്ത്യൻ സംഗീതത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വാതി സംഗീത പുരസ്‌കാര സമർപ്പണവും നാടക രംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എസ് എൽ പുരം സദാനന്ദൻ നാടക പുരസ്‌കാര സമർപ്പണവും
ബുധനാഴ്ച നടക്കും. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ വൈകുന്നേരം 6.30ന് നടക്കുന്ന പരിപാടിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പുരസ്‌കാരങ്ങൾ സമർപ്പിക്കും.

സ്വാതി സംഗീത പുരസ്‌കാരത്തിന് 2017, 2018,2019 വർഷങ്ങളിൽ ഡോ എൽ സുബ്രമണ്യം, പാലാസി കെ രാമ ചന്ദ്രൻ, ടി എം കൃഷ്ണ എന്നിവരാണ് അർഹരായിരിക്കുന്നത്. എസ് എൽ പുരം സദാനന്ദൻ നാടക പുരസ്‌കാരം 2018, 2019 വർഷങ്ങളിൽ കെ എം ധർമ്മനും വിക്രമൻ നായർക്കും സമ്മാനിക്കും.

സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെ പി എസ് സി ലളിത, നിർവ്വാഹക സമിതി അംഗം ഡോ രാജശ്രീ വാര്യർ, വി കെ പ്രശാന്ത് എം എൽ എ തുടങ്ങിയവർ പങ്കെടുക്കും