കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ത്രിസപ്തതി ആഘോഷം നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

105

കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ത്രിസപ്തതി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തൃശൂർ കൗസ്തുഭം ഹാളിൽ രാവിലെ 10ന് നടക്കുന്ന ആഘോഷ പരിപാടിയിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് വി നന്ദകുമാർ അധ്യക്ഷനാകും. ഡയാലിസിസ് യൂണിറ്റിൻ്റെ നിർമ്മാണോദ്ഘാടനം ദേവസ്വംമന്ത്രി കെ രാധാകൃഷ്ണനും തന്ത്രവിദ്യാപീഠത്തിൻ്റ പ്രവർത്തനോദ്ഘാടനം റവന്യൂമന്ത്രി കെ രാജനും വാദ്യകലാകേന്ദ്രത്തിൻ്റെ പ്രവർത്തനോദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും നിർവ്വഹിക്കും. മേയർ എം കെ വർഗീസ്, ടി എൻ പ്രതാപൻ എംപി, പി ബാലചന്ദ്രൻ എം എൽ എ, എന്നിവർ വിശിഷ്ടാതിഥികളാകും. മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെയും ബോർഡ് അംഗങ്ങളെയും ചടങ്ങിൽ ആദരിക്കും.

Advertisement
Advertisement