കൊഴുക്കുള്ളി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചീഫ് വിപ്പ് കെ രാജന് നിര്‍വ്വഹിച്ചു. 2020- 21 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചിലവഴിച്ച് ബിഎം ആന്റ് ബിസി നിലവാരത്തിലാണ് നിര്‍മ്മാണം.
നാടിന്റെ വികസനത്തിന് മികവാര്‍ന്ന റോഡുകള്‍ ആവശ്യമാണ്. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നിലവിലുള്ള ഭൂരിഭാഗം പൊതുമരാമത്ത് റോഡുകളും ബിഎം ആന്റ് ബി സി നിലവാരത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്്. ഇത്തരത്തില്‍ റോഡുകള്‍ നവീകരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് സഞ്ചാരം സുഖകരമാകുമെന്നത് സന്തോഷം പകരുന്ന ഒന്നാണെന്ന് ചീഫ് വിപ്പ് കെ രാജന് പറഞ്ഞു.
നടത്തറ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആര് രവി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ പി ആര് രജിത്ത്, ജില്ല പഞ്ചായത്ത് മെമ്പര്‍ കെ വി സജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ കെ നവീന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുജ സൂസന് മാത്യൂ അസിസ്റ്റന്റ് എന്‍ജിനീയര്‍ സാറ്റിഷ് ഇ സൈമണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു