കോവിഡ് കാലത്തെ നോമ്പ് കരുതലോടെ: ഇഫ്താർ വിഭവങ്ങള്‍ പാക്കറ്റുകളില്‍ നല്‍കാൻ തീരുമാനം

11

കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ നോമ്പുകാലത്ത് മുസ്ലിം പള്ളികളിൽ നിന്നുള്ള ഇഫ്താർ വിഭവങ്ങള്‍ പാക്കറ്റുകളിലാക്കി നൽകാൻ തീരുമാനം. ഇതനുസരിച്ച് പള്ളികളിൽ നിന്നുള്ള ഇഫ്താർ വിഭവങ്ങൾ ഇനിമുതൽ വിശ്വാസികളുടെ വീടുകളിലേക്ക് പാക്കറ്റുകളിലാക്കി നല്‍കും.

വിവിധ ഇടങ്ങളിലെ മതമേലധ്യക്ഷന്‍മാരുമായും വിവിധ ഇസ്ലാം സംഘടന പ്രതിനിധികളുമായി കൂടിയാലോചിച്ചാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. എല്ലാവിധ കരുതലോടെയും ജാഗ്രതയോടെയും നോമ്പുകാലം പൂര്‍ത്തിയാക്കണം. കോവിഡ് കാല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭക്ഷ്യവിഭവങ്ങള്‍ പാക്കറ്റുകളില്‍ നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുടുംബങ്ങള്‍ തമ്മിലുള്ള പരസ്പര ഇടപെടലുകളിലും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.