കോവിഡ് പരിശോധന നടത്തുന്നവര്‍ ശരിയായ വിവരങ്ങള്‍ നല്‍കണമെന്ന്

7
8 / 100

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് 19 രോഗം സ്ഥിരീകരിക്കുന്ന ആളുകള്‍ക്ക് സ്‌പെഷ്യല്‍ ബാലറ്റ് വഴിയാണ് സമ്മതിദാനവകാശം നിര്‍വ്വഹിയ്‌ക്കേണ്ടത്. ഇത്തരം ആളുകളെ കണ്ടെത്തുന്നത് ഓരോ രോഗിയും പരിശോധനാ സമയത്ത് നല്‍കുന്ന മേല്‍വിലാസത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ ശരിയായ മേല്‍വിലാസമോ, ഫോണ്‍ നമ്പറോ നല്‍കിയില്ലെങ്കില്‍ സമ്മതിദാനാവകാശം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കുന്നതിനായി കോവിഡ് 19 പരിശോധനയ്ക്കായി പോകുന്നവര്‍ ശരിയായ മേല്‍വിലാസവും, ഫോണ്‍ നമ്പറും നല്‍കുകയും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ആയതിന്റെ നമ്പര്‍ മേല്‍വിലാസത്തിനോടൊപ്പം ചേര്‍ത്തുവെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു