കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി വാട്‌സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാം

39

കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി വാട്‌സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. വാട്‌സാപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വാട്‌സാപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതല്‍ വേഗത്തില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.