കോവിഡ് 19 നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു: പ്രത്യേക സംഘത്തെ നിയോഗിച്ച് കളക്ടർ, പരിശോധനക്കായി പോലീസും രംഗത്തിറങ്ങി

73

കോവിഡ് 19 രണ്ടാം തരംഗം ആരംഭിച്ച സാഹചര്യത്തില്‍ പ്രതിരോധം ഊര്‍ജിതമാക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും സെക്ടറല്‍ മജിസ്‌ട്രേറ്റ് കോവിഡ് സെന്റിനല്‍സിനെ നിയമിച്ച് കലക്ടര്‍ എസ് ഷാനവാസ് ഉത്തരവിറക്കി. പരിശോധനക്കായി പോലീസും രംഗത്തിറങ്ങി. ശക്തൻ നഗറിൽ കമ്മീഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിലാണ് പോലീസ് പരിശോധനക്കിറങ്ങിയത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധനകളുണ്ടാവുമെന്ന് പോലീസ് അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനാണ് താഴെ പറയുന്ന ഉദ്യോഗസ്ഥരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് ആന്‍ഡ് കോവിഡ് സെന്റിനല്‍സ് ആയി നിയോഗിച്ചിട്ടുള്ളത്.

പി കെ രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് -1 ആന്റ് ഡിസ്ട്രിക്ട് ഹെല്‍ത്ത് ഓഫീസര്‍ (റൂറല്‍)
ഫോണ്‍-9447635407

ടി പി ചന്ദ്രന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 ഡിഎംഒ ഓഫീസ് തൃശ്ശൂര്‍
ഫോണ്‍-9447751062

കെ വിജയകുമാര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ്-2
ഫോണ്‍-9495418290

ജില്ലാതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസറായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജയന്തി സി ആര്‍ (9745844675),
അസിസ്റ്റന്റ് ഓഫീസറായി കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് ജെയിംസ് എ ഐ (9846142576), താലൂക്ക് തലത്തില്‍ നോഡല്‍ ഓഫീസര്‍മാരായി ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍മാരെയും, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരായി ബന്ധപ്പെട്ട താലൂക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി തഹസില്‍ദാര്‍ മാരെയും നിയമിച്ചിട്ടുണ്ട്.
കോവിഡ്-19 പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി എടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.