കോവിഡ്-19 വ്യാപനം രൂക്ഷം: പൂരക്കാലത്ത് നെഹ്റു പാര്‍ക്കിലേക്ക് പ്രവേശനമുണ്ടാവില്ല; ഉടൻ തുറക്കേണ്ടതില്ലെന്ന് മേയർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം

20

കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നെഹ്റു പാര്‍ക്ക് ഉടൻ തുറക്കേണ്ടതില്ലെന്ന് കോർപ്പറേഷൻ. തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് എക്സിബിഷന്‍ ഉള്‍പ്പെടെ നടത്തുന്ന സാഹചര്യത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ പാര്‍ക്ക് തുറക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതനുസരിച്ച് മേയർ വിളിച്ചു ചേർത്ത സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും യോഗത്തിലാണ് സാഹചര്യം ചർച്ച ചെയ്തത്. കോവിഡ്-19 രണ്ടാംഘട്ടത്തിന്‍റെ രൂക്ഷമായ വ്യാപനം കണക്കിലെടുത്ത്പാര്‍ക്ക് തുറക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. സര്‍ക്കാരിന്‍റെ ഉത്തരവ് വരുന്ന മുറയ്ക്ക് മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.