കോവിലകത്തുംപാടം റോഡ് നവീകരണം: സ്വകാര്യ ബസുകൾ പാട്ടുരായ്ക്കൽ വഴി സർവീസ് നടത്തിയാൽ ഉപകാരപ്രദമെന്ന് യാത്രക്കാർ

75

കോവിലകത്തുംപാടം റോഡ് നവീകരണത്തിൻറെ ഭാഗമായി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ മെഡിക്കൽ കോളേജ്, മുണ്ടത്തിക്കോട്, മുണ്ടൂർ ബസുകൾ പാട്ടുരായ്ക്കൽ വഴി സർവീസ് നടത്തിയാൽ സൗകര്യപ്രദമെന്ന് യാത്രക്കാർ. നിലവിൽ പെരിങ്ങാവ് മുതൽ പാട്ടുരായ്ക്കൽ വരെ ഇരു ഭാഗങ്ങളിൽ നിന്നും ബസുകളില്ല. മെഡിക്കൽ കോളേജ്, മുണ്ടത്തിക്കോട്, മുണ്ടൂർ തുടങ്ങിയ ഭാഗത്തേക്ക് പോകുന്ന ബസുകൾ പാട്ടുരായ്ക്കൽ വഴി സർവീസ് നടത്തിയാൽ വിയ്യൂർ പെരിങ്ങാവ് പ്രദേശവാസികൾക്ക് സൗകര്യപ്രദമാകുമെന്ന് യാത്രക്കാർ പറയുന്നു. അശ്വിനി ജംഗ്ഷനിൽ നിന്നും പെരിങ്ങാവ് വരെയുള്ള കോവിലകത്തുംപാടം റോഡാണ് നവീകരിക്കുന്നതിൻറെ ഭാഗമായി ഭാഗിക ഗതാഗതം അനുവദിച്ചിട്ടുള്ളത്. മെഡിക്കൽ കോളേജ്, മുണ്ടത്തിക്കോട്, അത്താണി, പൂമല, മുണ്ടൂർ തുടങ്ങിയ ഭാഗങ്ങളിലേയ്ക്കുള്ള എല്ലാ ഹൃസ്വദൂര ബസുകളും ഇരുദിശകളിലും പാട്ടുരായ്ക്കൽ വഴി സർവ്വീസ് നടത്തണമെന്നാണ് ആവശ്യം.