കോർപ്പറേഷനിൽ കോവിഡ് കൺട്രോൾ റൂം: ഒല്ലൂരിൽ സമൂഹ അടുക്കള ആരംഭിക്കുമെന്ന് മേയർ

19

കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോർപറേഷൻ തലത്തിൽ കൺട്രോൾ റൂം സെൽ ആരംഭിക്കുന്നതിന്‌ കൗൺസിൽ യോഗം തീരുമാനിച്ചു. മേയർ എം.കെ വർഗീസ്‌ അധ്യക്ഷനായി. ചെയർമാനായി വികസന സ്ഥിരംസമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തിയെയും കമ്മിറ്റി അംഗങ്ങളായി സ്ഥിരംസമിതി അധ്യക്ഷരായ പി.കെ ഷാജൻ, സാറാമ്മ റോബ്സൺ, കൗൺസിലർമാരായ പൂർണിമ സുരേഷ്, ഇ.വി സുനിൽരാജ്, എ.ആർ രാഹുൽനാഥ് എന്നിവരെയും നിയോഗിച്ചു.
ആംബുലൻസ്, ഓക്സിജൻ ഉൾപ്പെടെ അടിയന്തര സേവനങ്ങൾക്ക്‌ ഡിവിഷനിലെ ആർ.ആർ.ടി കമ്മിറ്റികൾ മുഖേന കൺട്രോൾ റൂം സെല്ലിനെ അറിയിക്കാം. ഒല്ലൂർ മേഖലയിലെ ഡിവിഷനുകൾ കൂടുതലും കണ്ടെയ്ൻമെന്റ്‌ സോണായ സാഹചര്യത്തിൽ ഒല്ലൂർ മേഖലക്കായി കമ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതിനും തീരുമാനിച്ചു. കൺവീനറായി കൗൺസിലർ സി.പി പോളിയെ നിയോഗിച്ചു.