ഗസ്റ്റ് ലക്ചറര്‍ നിയമനം

8
8 / 100

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ വിവിധ മേഖല കാര്യാലയങ്ങളിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്.
തൃശൂര്‍ മേഖലാ കാര്യാലയത്തിലേക്കും അതിന് കീഴിലുള്ള ഗുരുവായൂര്‍, കുന്നംകുളം, ചാലക്കുടി സബ് സെന്ററിലും ഡിസിഎഫ്എ / ടാലി കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിനാണ് ഗസ്റ്റ് ലക്ചര്‍മാരെ ആവശ്യം.
ഒരു വര്‍ഷം പ്രവൃത്തി പരിചയം, ഒന്നാം ക്ലാസ് എം കോം, ടാലിയും / ബികോം, ഡി സി എഫ് എയുമാണ് യോഗ്യത.
താല്പര്യമുള്ളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഫെബ്രു 20 ന് രാവിലെ 11ന് തൃശൂര്‍ എല്‍ ബി എസ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാക്കണം. ഫോണ്‍: 2250 657,04885-2 11558, 0480-2701467