ഗുരുവായൂരപ്പന് സമർപ്പിക്കാൻ തയ്യൂരിൽ നിന്നും ഭീമൻ മത്തങ്ങ

45

ഗുരുവായൂരപ്പന് സമർപ്പിക്കാൻ എരുമപ്പെട്ടി തയ്യൂരിൽ നിന്നും ഇരുപത് കിലോഗ്രാം തൂക്കമുള്ള ഭീമൻ മത്തങ്ങ. തയ്യൂർ മുല്ലക്കൽ രാഹുലിൻ്റെ വീട്ടുവളപ്പിലാണ്  മത്തങ്ങ വിളഞ്ഞത്. നിരവധിയാളുകൾ മത്തങ്ങ കാണാൻ രാഹുലിൻ്റെ വീട്ടിലെത്തുന്നുണ്ട്. കടയിൽ നിന്ന് വാങ്ങിയ മത്തങ്ങയുടെ വിത്ത് മുളച്ചുണ്ടായ ചെടിയിലാണ് ഈ മത്തങ്ങ വിളഞ്ഞത്. ഗുരുവായൂരപ്പൻ്റെ ഭക്തരാണ് രാഹുലും കുടുംബവും. മത്തങ്ങ ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിക്കാനാണ് തീരുമാനം