ഗുരുവായൂരിലെ റോഡ് നവീകരണത്തിന് നാലര കോടിയുടെ അനുമതി

31

ക്ഷേത്ര നഗരിയിലേക്കുള്ള ജനങ്ങളുടെ യാത്രാക്ലേശത്തിന് അറുതി. ഗുരുവായൂരിലെ രണ്ട് റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് നാലര കോടിയുടെ ഭരണാനുമതി ലഭിച്ചു. കോട്ടപ്പടി-അഞ്ഞൂർ റോഡിന് 2 കോടി രൂപയുടെയും, എങ്ങണ്ടിയൂർ പഞ്ചായത്തിലെ ഈസ്റ്റ്‌ ടിപ്പുസുൽത്താൻ റോഡിന് 2.5 കോടി രൂപയുടെയും നവീകരണ പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചത്. രണ്ട് റോഡുകളുടെയും ബി എം ബി സി ടാറിങ് പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എൻ കെ അക്ബർ എംഎൽഎ അറിയിച്ചു.