ഗുരുവായൂര്‍ പ്രസ് ഫോറം സുരേഷ് വാരിയര്‍ സ്മാരക പുരസ്കാരം മാതൃഭൂമി ബേപ്പൂര്‍ ലേഖകന്‍ ഡോ. എം.പി. പത്മനാഭനും ടി.സി.വി തൃശൂര്‍ റിപ്പോര്‍ട്ടര്‍ സി.പി. അഗസ്റ്റിനും

9

ഗുരുവായൂര്‍ പ്രസ് ഫോറം പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് നൽകുന്ന സുരേഷ് വാരിയര്‍ സ്മാരക പുരസ്കാരം മാതൃഭൂമി ബേപ്പൂര്‍ ലേഖകന്‍ ഡോ. എം.പി. പത്മനാഭനും ടി.സി.വി തൃശൂര്‍ റിപ്പോര്‍ട്ടര്‍ സി.പി. അഗസ്റ്റിനും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 5000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സുരേഷ് വാരിയരുടെ ചരമ വാര്‍ഷിക ദിനമായ മെയ് 30ന് വൈകീട്ട് അഞ്ചിന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി കെ. രാജന്‍ പുരസ്‌കാരം കൈമാറും.

Advertisement
Advertisement