ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ വെള്ളിയാഴ്ച, തൃപ്പുത്തരി ശനിയാഴ്ച

10

ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ശനിയാഴ്ച ആഘോഷിക്കും. പുത്തരിപ്പായസം ശീട്ടാക്കാൻ ചൊവ്വാഴ്ച തുടങ്ങും. അരലിറ്റർ പായസത്തിന് കണ്ടെയ്‌നർ ഉൾപ്പെടെ 125 രൂപയാണ് വില. 900 ടിക്കറ്റുകൾ വിതരണംചെയ്യും. 450 ടിക്കറ്റുകൾ ഓൺലൈനായും 450 ടിക്കറ്റുകൾ കൗണ്ടർ വഴിയും നൽകും. ഇല്ലംനിറ വെള്ളിയാഴ്ചയാണ്. രാവിലെ ശീവേലിക്ക് ശേഷമാണ് ചടങ്ങ്. കോവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇല്ലംനിറ. പൂജിച്ച നെൽക്കതിർ പരിമിതമായ രീതിയിൽ വിതരണംചെയ്യും.