ഗുരുവായൂർ ക്ഷേത്രോത്സവം: ദേശ പകർച്ചക്ക് പകരം ഭക്ഷ്യ കിറ്റ് നൽകാൻ ദേവസ്വം തീരുമാനം

13
4 / 100

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ദേശ പകർച്ചയ്ക്ക് പകരം കിറ്റ് നൽകും. ഉത്സവത്തോടനുബന്ധിച്ച് നൽകി വരാറുള്ള ദേശ പകർച്ച കോവിഡ് സാഹചര്യത്തിൽ നടത്താൻ സാധിക്കാത്തതിനാലാണ് ഒറ്റത്തവണ കിറ്റ് നൽകാൻ തീരുമാനിച്ചത്. അഞ്ച് കിലോ അരി, ഒരു കിലോ മുതിര, 500 ഗ്രാം വെളിച്ചെണ്ണ, 500 ഗ്രാം ശർക്കര, ഒരു പാക്കറ്റ് പപ്പടം, ഒരു പാക്കറ്റ് ഉപ്പ്, ഒരു നാളികേരം എന്നിവയടങ്ങുന്ന ഭക്ഷ്യക്കിറ്റ് ആണ് വിതരണം ചെയ്യുക. ക്ഷേത്ര ഭരണ സമിതി യോഗത്തിലാണ് തീരുമാനം.

ക്ഷേത്രത്തിൽ വിവാഹം മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നിലവിൽ രണ്ടുമാസം മുൻപ് എന്നതിനുപകരം ആറു മാസം മുൻപ് മുതൽ എന്നാക്കി വർദ്ധിപ്പിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ വി മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ കെ അജിത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഇ പി ആർ വേശാല, കെ.വി ഷാജി, കെ വി മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ ടി ബ്രീജാകുമാരി എന്നിവർ പങ്കെടുത്തു.