ചാഴൂർ – അന്തിക്കാട് റൂട്ടിൽ ഗതാഗത നിയന്ത്രണം

12
4 / 100

കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനാൽ ചാഴൂർ- താന്ന്യം- അന്തിക്കാട് ഭാഗത്തെ റോഡിൽ വെള്ളിയാഴ്ച രാത്രി മുതൽ പ്രവൃത്തികൾ ആരംഭിച്ചതിനാൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പെരിങ്ങോട്ടുകര അവണങ്ങാട്ട് കളരി പരിസരത്തുനിന്നും പുത്തൻപീടിക ഭാഗത്തേക്കാണ് ജോലികൾ ആരംഭിക്കുന്നത്. രാത്രി എട്ട് മണിക്ക് ശേഷം ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുന്നതാണെന്ന് പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.