ചാവക്കാട് താലൂക്ക് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം ആറിന്

9
4 / 100

ചാവക്കാട് താലൂക്ക് ആശുപത്രിയുടെ വികസന കുതിപ്പിന് തിളക്കമേകി പുതിയ കെട്ടിടം. ഫെബ്രുവരി ആറിന് വൈകീട്ട് 4.30ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ കെട്ടിടോദ്ഘാടനം നിർവഹിക്കും.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 3.60 കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, പൊതുജനാരോഗ്യ വിഭാഗം, പ്രതിരോധ കുത്തിവെപ്പുകൾക്കായി കാത്തിരിപ്പു കേന്ദ്രം, മുലയൂട്ടൽ കേന്ദ്രം, ഇമ്മ്യൂണൈസേഷൻ മുറി, മിനി കോൺഫറൻസ് ഹാൾ എന്നിവയടങ്ങുന്ന മികച്ച ആധുനിക സജ്ജീകരണങ്ങളോടെയാണ് കെട്ടിടം പണി കഴിച്ചിട്ടുള്ളത്.

താലൂക്ക് ആശുപത്രിയിലെ കെ വി അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എം പി മുഖ്യാതിഥിയാകും. ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുബാറക്, തൃശൂർ ഡിഎംഒ ഡോ. കെ ജെ റീന, ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി കെ ശ്രീജ, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.