ചുമ്മാർ ചൂണ്ടൽ സ്​മാരക ഫോക്​ലോർ പുരസ്​കാരം നാടൻ കലാപ്രവർത്തകനും നാടകപ്രവർത്തകനുമായ പോൾസൺ താണിക്കലിന്

15

ഡോ. ചുമ്മാർ ചൂണ്ടൽ സ്​മാരക ഫോക്​ലോർ സെൻറർ ഏ​ർപ്പെടുത്തിയ ചുമ്മാർ ചൂണ്ടൽ സ്​മാരക ഫോക്​ലോർ പുരസ്​കാരം നാടൻ കലാകാരനും നാടകപ്രവർത്തകനും ആയ പോൾസൺ താണിക്കലിന്. ഡോ. സി. രാവുണ്ണി ചെയർമാനും, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വർഗീസാൻറണി, ബാബു മലയിൽ എന്നിവർ അംഗങ്ങളായ ജഡ്​ജിങ്​ സമിതിയാണ്​ അവാർഡ്​ നിർണയിച്ചത്​്​10,001രൂപയും ശിൽപവും ചേർന്നതാണ്​ പുരസ്​കാരം. മെയ്​ 21ന്​ തൃശൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന്​ ഡോ. സി.ടി.ജോസ്​, സെക്രട്ടറി വിൻസെൻറ്​ പുത്തൂർ എന്നിവർ അറിയിച്ചു.