ചൂണ്ടൽ – പഴുന്നാന – മരത്തംകോട് റോഡ് നാളെ നാടിന് സമർപ്പിക്കും

11
4 / 100

കുന്നംകുളം നിയോജക മണ്ഡലത്തിൽ ബി എം ആൻറ് ബി സി നിലവാരത്തിൽ നിർമിച്ച ചൂണ്ടൽ – പഴുന്നാന – മരത്തംകോട് റോഡിൻ്റെ ഉദ്ഘാടനം നാളെ നടക്കും.

2 കോടി രൂപ ചെലവിൽ 3/500 മുതൽ 5 / 500 വരെ നിർമിച്ച റോഡിൻ്റെ ഉദ്ഘാടനം വൈകീട്ട് 4 ന് വെള്ളിത്തിരുത്തി ഐ പി സി ഹാളിനു സമീപത്ത് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും. ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ചിത്ര വിനോബാജി അധ്യക്ഷത വഹിക്കും.

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ് മുഖ്യാതിഥിയാകും. കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മീന സാജൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ എ വി വല്ലഭൻ, ജലീൽ ആദൂർ, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എ ഇ സുജ സൂസൻ മാത്യു തുടങ്ങിയവർ പങ്കെടുക്കും.