ചെന്ത്രാപ്പിന്നിയിൽ കുടുംബങ്ങൾക്ക് സി.പി.എമ്മിന്റെ സൗജന്യ ഭക്ഷ്യവസ്തുക്കൾ

23

സി.പി.എം നേത്യത്വത്തിൽ ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറത്ത് 400 കുടുംബങ്ങൾക്ക് സൗജന്യമായി അരിയും പച്ചക്കറി കിറ്റും വിതരണം ചെയ്തു. സി.പി.എം കണ്ണംപുള്ളിപ്പുറം, വായനശാല ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ എടത്തിരുത്തി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് വിതരണം നടത്തിയത്. ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം ശ്രീനാരായണ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് വിതരണ ഉദ്ഘാടനം ഏരിയ കമ്മറ്റി അംഗം അഡ്വ.വി.കെ.ജ്യോതിപ്രകാശ് നിർവ്വഹിച്ചു. ലോക്കൽ സെക്രട്ടറി ഷീന വിശ്വൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.ചന്ദ്രബാബു, കെ.സി പരമേശ്വരൻ, സുമൻ പണിക്കശേരി എന്നിവർ സംസാരിച്ചു. കെ.സി.സുധീഷ് സ്വാഗതവും വാർഡ് മെമ്പർ ഹേന രമേഷ് നന്ദിയും പറഞ്ഞു. വിതരണത്തിന് എം.എം.പ്രതാപൻ, ടി.എസ്.സജീവൻ, പി.ബി സിദ്ധിക്, എ.കെ.രമേഷ്, ഷീബ കുട്ടൻ, ശാലിബാബു തുടങ്ങിയവർ നേതൃത്വം നൽകി