ചേർപ്പ് ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

9

ചേർപ്പ് ഗവ.ഐ ടി ഐ യിലേയ്ക്ക് ഇലക്ട്രീഷ്യൻ ട്രേഡ് ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേയ്ക്ക് താൽക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായി ഉദ്യോഗാർത്ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.

Advertisement

യോഗ്യതകൾ: 1) എ.ഐ.സി.ടി/ യു.ജി.സി. അംഗീകൃത കോളേജ്/ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ഡിഗ്രിയും, ബന്ധപ്പെട്ട മേഖലയിലുള്ള ഒരു വർഷത്തെ പ്രവൃത്തി പരിചയവും.

2)എ.ഐ.സി.ടി/സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകൃത ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ത്രിവത്സര ഡിപ്ലോമയോ അല്ലെങ്കിൽ ഡി.ജി.ടി. നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമയും (വൊക്കേഷണൽ) ബന്ധപ്പെട്ട മേഖലയിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും

3) ഇലക്ട്രിഷ്യൻ ട്രേഡിലുള്ള എൻ.സി.വി.ടി /എൻ.എ.സി യും ബന്ധപ്പെട്ട മേഖലയിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.

ഡി.ജി.ടി.യിൽ നിന്നുള്ള ക്രാഫ്റ്റ് ഇൻസ്ട്രക്ടർ ട്രെയിനിങ് സർട്ടിഫിക്കറ്റ് (എൻ.സി.ഐ.സി) അഭിലഷണീയമാണ്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ജനുവരി 18 ന് രാവിലെ 11 മണിക്ക് ഐടിഐ പ്രിൻസിപ്പാൾ മുൻപാക കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ:0487-2966601

Advertisement