ജില്ലാ സമ്മേളനം മാറ്റിവയ്ക്കില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം. എല്ലാ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനമെന്നും പ്രതിനിധി സമ്മേളനത്തിൽ 175 പേർ പങ്കെടുക്കുമെന്നും ജില്ലാ സെക്രട്ടറി എം.എം വർഗീസ് പറഞ്ഞു. സമ്മേളനത്തിനോടനുബന്ധിച്ചുള്ള മറ്റു പരിപാടികളെല്ലാം ഒഴിവാക്കി. പൊതുസമ്മേളനം വെർച്വലായി നടക്കും. സാമൂഹ്യ അകലം പാലിച്ചും കോവിഡ് പ്രോട്ടോകൾ ലംഘിയ്ക്കാതെയും പ്രതിനിധി സമ്മേളനം നടത്തും.
പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉൽഘാടനം ചെയ്യും. 23 ന് നടക്കുന്ന വെർച്ച്വൽ പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്യും. കഴിഞ്ഞ ദിവസം കലക്ടർ പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ പാലിയ്ക്കുമെന്നും നേതൃത്വം വ്യക്തമാക്കി. ഈ മാസം 21, 22, 23 തിയ്യതികളിലാണ് ജില്ലാ സമ്മേളനം.
Advertisement
Advertisement