ജില്ലാ സഹകരണ ആശുപത്രിയിൽ രാജീവ് ഗാന്ധി മെട്രോ ലൈഫ് കാർഡിയാക് സെന്ററിന്റെ ഉദ്ഘാടനം നാളെ

32

ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുന്ന രാജീവ് ഗാന്ധി മെട്രോ ലൈഫ് കാർഡിയാക് സെന്ററിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ആശുപത്രി പ്രസിഡൻ്റ് ടി.കെ.പൊറിഞ്ചു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൃദ്രോഗ ചികിത്സക്കായി അത്യാധുനിക ഡിജിറ്റൽ ഫ്ളാറ്റ് പാനൽ കാത്ത് ലാബ് സംവിധാനങ്ങളോടു കൂടിയ രാജീവ് ഗാന്ധി കാർഡിയാക് സെന്ററിൽ കുറഞ്ഞ ചെലവിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, എക്കോ കാർഡിയോഗ്രാം, ടി.എം.ടി. പേയ്സ് മേക്കർ, ഹോൾട്ടർ മോണിറ്ററിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടന ചടങ്ങുകൾ പി. ബാലചന്ദ്രൻ എം.എൽ.എ, ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ, മേയർ എം. കെ. വർഗീസ് , സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം. എം.എസ്.സമ്പൂർണ, ജോർജ്ജ് പൂന്തോട്ടം തുടങ്ങിയവർ നിർവഹിക്കും. 24 മണിക്കൂറും ഹൃദ്രോഗ സംബന്ധമായ എല്ലാ അസുഖങ്ങൾക്ക് കുറഞ്ഞ ചെലവിലും പാവപ്പെട്ട രോഗികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം സൗജന്യ ചികിത്സയും ലഭ്യമാക്കുവാനായി കാർഡിയോളജിസ്റ്റുമാ മായ ഡോ.തോമസ് ജോൺ, ഡോ.വി.കെ.പ്രമോദ്, ഡോ.കിരൺ ജേക്കബ് എന്നിവരുടെ സേവനവും ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡൻ്റ് ടി.കെ.പൊറിഞ്ചു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisement
Advertisement