ചാലക്കുടി മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠ മാർച്ച് 15 മുതൽ 22 വരെ അതിവിപുലമായ താന്ത്രിക ചടങ്ങുകളോടെ നടക്കുകയാണ്.
1800 ൽ പരം വർഷങ്ങൾ പഴക്കമുള്ളതും പിന്നീട് തകർക്കപ്പെട്ടതുമായ ക്ഷേത്രം ഈയിടെയാണ് പുനർനിർമ്മിക്കപ്പെട്ടത്.
15ന് വൈകിട്ട് 5.30ന് നടക്കുന്ന ആചാര്യവരണത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. കാരണത്ത് ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ 36 ഓളം ആചാര്യന്മാർ കാർമികത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് ആറ് മുതൽ രാത്രി 10 വരെ പ്രമുഖർ പങ്കെടുക്കുന്ന വിവിധ ആദ്ധ്യാത്മിക പരിപാടികൾ നടക്കും. 22 ബുധനാഴ്ച രാവിലെ 9.46 നും 11.45നും ഇടയിലാണ് ക്ഷേത്ര പ്രതിഷ്ഠ നടക്കുക. പഞ്ചവാദ്യം, വൈകിട്ട് വർണ്ണമഴ, രാത്രി 8 ന് ഭക്തിഗാനമേള എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ രാജ കുടുംബാംഗം അശ്വതി തിരുനാൾ ഉദ്ഘാടനം ചെയ്യുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് കെ.ബി.അജോഷ്, സെക്രട്ടറി പി.പി.സദാനന്ദൻ, കൺവീനർ പി.ഐ.ഗിരീഷ്, വൈസ് പ്രസിഡൻ്റ് കെ.വി.ബാലകൃഷ്ണൻ, പി എൻ.ബീന തുടങ്ങിയവർ അറിയിച്ചു.