തിരുവമ്പാടി പ്രതിഷ്ഠാദിനം നാളെ: ആഘോഷം കോവിഡ് പാലിച്ച്

52
8 / 100

തിരുവമ്പാടി ക്ഷേത്രത്തിലെ  പ്രതിഷ്ഠാ ദിനം തിങ്കളാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ. കാലത്ത് 04.30 ന് നടത്തുറപ്പ്, നിർമ്മാല്യ ദർശനം എന്നിവക്ക് ശേഷം അഷ്ടപദി, കേളി എന്നിവയും തുടർന്ന് വിശേഷൽ ഉഷശ്ശിവേലിയും നടക്കും. ഉച്ചതിരിഞ്ഞ് 04.30 ന് കാഴ്ച ശിവേലിയും, വൈകീട്ട് ദീപാരാധനക്കൊപ്പം നിറമാല,ദീപക്കാഴ്ച്ച, പഞ്ചാവാദ്യം എന്നിവയും നടക്കും. രാത്രി അത്താഴശ്ശിവേലിക്ക് ശേഷം വിളക്കിനെഴുന്നെള്ളിപ്പ്, തായമ്പക, ഇടയ്ക്ക പ്രദക്ഷിണം എന്നിവ നടക്കും. തൃപ്പുകക്ക് ശേഷം നടയടക്കും.