തൃശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു: ചൊവ്വാഴ്ച വരെ കർശന നിയന്ത്രണം തുടരുമെന്ന് കളക്ടർ; അടിയന്തരാവശ‍്യത്തിനല്ലാതെ പുറത്തിറങ്ങിയാൽ നടപടി

63

തൃശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു. എന്നാൽ മുൻകാല നിയന്ത്രണങ്ങൾ തുടുരം. ചൊവ്വാഴ്ച വരെ കർശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതിന് ശേഷം ഉന്നതതല സമിതി യോഗം ചേർന്ന് തുടർപ്രവർത്തനങ്ങൾ വിലയിരുത്തും. മാർക്കറ്റുകൾ തുറക്കില്ല. മരണം, ചികിത്സ എന്നിവയ്ക്ക് മാത്രമെ ആളുകൾക്ക് പുറത്ത് ഇറങ്ങാൻ സാധിക്കൂ. മറ്റ് അവശ്യങ്ങൾക്ക് ഇറങ്ങുന്നവർക്ക് പാസ്, അല്ലെങ്കിൽ സത്യവാങ്മൂലം എന്നിവ നിർബന്ധമായും കരുതണം. കണ്ടൈയ്മെന്റ് സോൺ നിലനിൽകുന്ന മേഖലകളിൽ അത്തരം നിയന്ത്രണങ്ങളും തുടരുമെന്ന് കളക്ടർ എസ് ഷാനവാസ് അറിയിച്ചു.