തൃശൂർ ജില്ലയിൽ താലൂക്ക്തല പട്ടയമേളകള്‍ നാളെ തുടങ്ങും; തൃശൂര്‍ താലൂക്കില്‍ വിതരണം ചെയ്യുന്നത് 2029 പട്ടയങ്ങള്‍

24

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി തൃശൂര്‍, കുന്നംകുളം, ചാവക്കാട് താലൂക്ക്തല പട്ടയമേളകൾ ഇന്ന് നടക്കും (മെയ് 14). തൃശൂർ താലൂക്ക് പട്ടയമേള 11.30 ന് പട്ടിക്കാട് ഗലീലി ഓഡിറ്റോറിയത്തിലും ചാവക്കാട്, കുന്നംകുളം താലൂക്കുകളിലെ പട്ടയമേള ഉച്ചയ്ക്ക് 2.30 ന് കുന്നംകുളം മുനിസിപ്പൽ ടൗൺ ഹാളിലും നടക്കും. ഇരു മേളകളും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും.

Advertisement

തൃശൂര്‍ താലൂക്ക്തലത്തില്‍ 2029 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വനഭൂമി പട്ടയം വിതരണം ചെയ്യുന്നത് തൃശൂര്‍ താലൂക്കിലാണ്. 476 പട്ടയങ്ങള്‍. ലാന്‍ഡ് ട്രിബ്യൂണല്‍(എല്‍.ടി)-1530, പുറമ്പോക്ക് പട്ടയം – 13, കോളനി പട്ടയം – 4, മിച്ചഭൂമി പട്ടയം – 3, സര്‍വ്വീസ് ഇനാം പട്ടയം – 4 തുടങ്ങിയ പട്ടയങ്ങളാണ് തൃശൂര്‍ താലൂക്ക്തലത്തില്‍ വിതരണത്തിന് തയ്യാറായിരിക്കുന്നത്. പട്ടിക്കാട് നടക്കുന്ന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷനാകും. എംപിമാരായ ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് എന്നിവർ മുഖ്യാതിഥികളാകും.

ചാവക്കാട്, കുന്നംകുളം താലൂക്കുകളിലായി 1072 പട്ടയങ്ങൾ വിതരണം ചെയ്യും

ചാവക്കാട്, കുന്നംകുളം താലൂക്കുകളില്‍ നിന്നായി 1072 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും. ഇതില്‍ 969 എണ്ണം ലാന്‍ഡ് ട്രിബ്യൂണല്‍ (എല്‍.ടി)
പട്ടയങ്ങളാണ്. ചാവക്കാട് താലൂക്കില്‍ മാത്രം 722 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 707 എല്‍.ടി പട്ടയങ്ങള്‍, 12സുനാമി പട്ടയങ്ങള്‍, 2 ലക്ഷംവീട് പട്ടയങ്ങള്‍ ഒരു മിച്ചഭൂമിപട്ടയം എന്നിങ്ങനെ വിതരണം ചെയ്യും. കുന്നംകുളം താലൂക്കില്‍ 350 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കും. 262 എല്‍ ടി പട്ടയങ്ങള്‍, 71 മിച്ചഭൂമി പട്ടയം 17 പുറമ്പോക്ക് ഭൂമി പട്ടയങ്ങള്‍ എന്നിവ വിതരണം ചെയ്യും.

കുന്നംകുളത്തെ ചടങ്ങില്‍ ദേവസ്വം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയാകും. എ സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

Advertisement