തൃശൂർ ജില്ലയിൽ പിടിവിട്ട് കോവിഡ് കുതിപ്പ്: ഇന്ന് 690 പേർ കൂടി രോഗബാധിതർ: 186 രോഗമുക്തർ, ചികിൽസയിൽ കഴിയുന്നവർ 3400 കടന്നു

6

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 690 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 186 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,423 ആണ് തൃശൂർ സ്വദേശികളായ 70 പേർ, മറ്റുജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,487 ആണ്.1,04,391 പേരാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ ചൊവ്വാഴ്ച സമ്പർക്കം വഴി 661 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിയ 17 പേർക്കും 7 ആരോഗ്യ പ്രവർത്തകർക്കും

ഉറവിടം അറിയാത്ത 5 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗബാധിതരിൽ 60 വയസ്സിന് മുകളിൽ 54 പുരുഷന്മാരും 42 സ്ത്രീകളും, പത്തു വയസ്സിനു താഴെ 17 ആൺകുട്ടികളും 18 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച് ചികിത്സയിൽ കഴിയുന്നവർ

തൃശൂർ ഗവ.മെഡിക്കൽ കോളേജ് -188
വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻസറുൾ -236
സർക്കാർ ആശുപത്രിൾ-69 സ്വകാര്യ ആശുപത്രികളിൽ-163

കൂടാതെ 2,077 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 318 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 89 പേർ ആശുപത്രിയിലും 229 പേർ വീടുകളിലുമാണ്.

ആർ 6647 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. 4090 പേർക്ക് ആൻഡിജൻ പരിശോധനയും 2299 പേർക്ക് ആർ ടി പി സി ആർ പരിശോധനയും, 258 പേർക്ക് ട്രൂനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.
ജില്ലയിൽ ഇതുവരെ ആകെ 12,20,572 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

369 ഫോൺവിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. ഇതുവരെ ആകെ 1,68,271 ഫോൺവിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നിട്ടുള്ളത്. 29 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

ജില്ലയിൽ ഇതുവരെ കോവിൽ വാക്സിൻ സ്വീകരിച്ചവർ
(ആദ്യ ഡോസ്, രണ്ടാം ഡോസ് ക്രമത്തിൽ )

ആരോഗ്യപ്രവർത്തകർ- 44477,
33977
മുന്നണിപ്പോരാളികൾ-10753, 7804 പോളിംഗ് ഓഫീസർമാർ-24292, 2012
45-59 വയസ്സിന് ഇടയിലുള്ളവർ- 109403, 839
60വയസ്സിന് മുകളിലുള്ളവർ- 258306, 4368

ആകെ
ഫസ്റ്റ് ഡോസ് എടുത്തവർ-4,47,231 സെക്കൻഡ് ഡോസ് എടുത്തവർ -49000