തൃശൂർ ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്: നിശ്ചിത ദിവസങ്ങളിലും സമയങ്ങളിലും നിയന്ത്രണങ്ങളോടെ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി

157

തൃശൂർ ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളേർപ്പെടുത്തി കളക്ടർ ഉത്തരവിറക്കി. ജില്ലയിൽ എൺപത് ശതമാനത്തിലധികം പഞ്ചായത്തുകളും നഗരസഭാ ഡിവിഷനുകളും കോർപ്പറേഷൻ ഡിവിഷനുകളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ച സാഹചര്യത്തിലുമാണ് പുതിയ നിയന്ത്രണങ്ങൾ. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്നും ആർ.ആർ.ടികളും വാർഡ് തല കമ്മിറ്റികളുടെ നിർദ്ദേശം പാലിക്കണമെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.

ദിവസവും

 1. പത്രം, പാൽ, തപാൽ വിതരണം. പാൽ സൊസൈറ്റി.
 2. ഷെഡ്യൂൾഡ് ബാങ്കുകളും, സഹകരണ ബാങ്കുകളും (10am-2pm)
 3. ഹോട്ടലുകളും മറ്റ് ഭക്ഷ്യഭോജന കടകളും (8am- 7.30pm)
 4. റേഷൻകട, പൊതുവിതരണം കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകൾ (8am-5pm)
 5. ആശുപത്രികൾ, രോഗ ചികിൽസക്കായുള്ള ക്ലിനിക്കുകൾ, ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ, ദന്തൽ ക്ലിനിക്കുകൾ, മെഡിക്കൽ സ്റ്റോറുകൾ.
 6. പാലും പാലുൽപ്പന്നങ്ങളും മാത്രം വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ. (6am-5pm)

ഞായർ

 1. വർക്ക് ഷോപ്പുകൾ, ടയർ റീസോളിംഗ് – പഞ്ചർ കടകൾ, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വർക്ക്ഷോപ്പുകൾ. (9am-5pm)

തിങ്കൾ

 1. പലചരക്ക്, പഴം, പച്ചക്കറി കടകൾ (8am-1pm)
 2. പ്രിൻ്റിംഗ് പ്രസ്സുകൾ, ഫോട്ടോ സ്റ്റുഡിയോ (8am-1pm)
 3. ഒപ്റ്റിക്കൽ ഷോപ്പ് (9am-1pm)
 4. വളം, കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾ. (8am-1pm)

ചൊവ്വ

 1. ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിൻ്റിങ്, മറ്റു കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ. (8am-1pm)
 2. വർക്ക്ഷോപ്പുകൾ, ടയർ റീസോളിംഗ് – പഞ്ചർ കടകൾ, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വർക്ക്ഷോപ്പുകൾ. (9am-5pm)

ബുധൻ

 1. പലചരക്ക്, പഴം, പച്ചക്കറി കടകൾ (8am-1pm)
 2. മത്സ്യം, മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ് (7am-1pm)
 3. വളം, കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾ. (8am-1pm)
 4. തുണിക്കടകൾ, സ്വർണ്ണക്കടകൾ. (8am-7pm)
 5. പണ്ടം പണയം സ്ഥാപനങ്ങൾ. (9am-7pm)
 6. കോഴിത്തീറ്റ, കാലിത്തീറ്റ തുടങ്ങിയ തീറ്റകൾ വിൽക്കുന്ന കടകൾ. (8am-5pm)

വ്യാഴം

 1. ബേക്കറി (8am-1pm)
 2. ഒപ്റ്റിക്കൽ ഷോപ്പ് (9am-1pm)
 3. ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിൻ്റിങ്, മറ്റു കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ. (8am-1pm)
 4. വർക്ക്ഷോപ്പുകൾ, ടയർ റീസോളിംഗ് – പഞ്ചർ കടകൾ, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വർക്ക്ഷോപ്പുകൾ. (9am-5pm)

വെള്ളി

 1. പ്രിൻ്റിംഗ് പ്രസ്സുകൾ, ഫോട്ടോ സ്റ്റുഡിയോ (8am-1pm)
 2. വളം, കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾ. (8am-1pm)

ശനി

 1. പലചരക്ക്, പഴം, പച്ചക്കറി കടകൾ (8am-1pm)
 2. മത്സ്യം, മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ് (7am-1pm)
 3. ബേക്കറി (8am-1pm)
 4. മലഞ്ചരക്ക് കടകൾ. (8am-5pm)