തൃശൂർ ജില്ലയിൽ 166 പേർക്ക് കൂടി കോവിഡ്; 248 രോഗമുക്തർ

6
9 / 100

തൃശൂർ ജില്ലയിൽ ശനിയാഴ്ച്ച 166 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 248 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1830 ആണ്. തൃശ്ശൂർ സ്വദേശികളായ 51 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,02,422 ആണ്. 99,876 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 160 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 ആൾക്കും, 01 ആരോഗ്യപ്രവർത്തകർക്കും രോഗ ഉറവിടം അറിയാത്ത 01 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 18 പുരുഷൻമാരും 14 സ്ത്രീകളും പത്ത് വയസ്സിനു താഴെ 03 ആൺകുട്ടികളും 02 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 71
  2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 117
  3. സർക്കാർ ആശുപത്രികളിൽ – 53
  4. സ്വകാര്യ ആശുപത്രികളിൽ – 48

കൂടാതെ 1375 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
197 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 37 പേർ ആശുപത്രിയിലും 160 പേർ വീടുകളിലുമാണ്.
6605 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2793 പേർക്ക് ആന്റിജൻ പരിശോധനയും, 3568 പേർക്ക് ആർടി-പിസിആർ പരിശോധനയും, 244 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 11,00,620 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
472 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,58,004 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 17 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ

വിഭാഗം I ഡോസ് II ഡോസ്

  1. ആരോഗ്യപ്രവർത്തകർ 41,619. , 32,010
  2. മുന്നണി പോരാളികൾ 9,800. , 2,296
  3. പോളിംഗ് ഓഫീസർമാർ 21,909 2
  4. 45-59 വയസ്സിന് ഇടയിലുളളവർ 4,437 –
  5. 60 വയസ്സിന് മുകളിലുളളവർ 84,932 –