തൃശൂർ ജില്ലയിൽ 176 പേർക്ക് കൂടി കോവിഡ്; 164 രോഗമുക്തർ

8

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച്ച 176 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 164 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1650 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,155 ആണ്. 1,02,805 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 169 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും, ഉറവിടം അറിയാത്ത 02 പേർക്കും 01 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 15 പുരുഷൻമാരും 10 സ്ത്രീകളും പത്ത് വയസ്സിനു താഴെ 04 ആൺകുട്ടികളും 02 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

 1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 103
 2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 97
 3. സർക്കാർ ആശുപത്രികളിൽ – 42
 4. സ്വകാര്യ ആശുപത്രികളിൽ – 96

കൂടാതെ 1136 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
214 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 48 പേർ ആശുപത്രിയിലും 166 പേർ വീടുകളിലുമാണ്.
2639 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1531 പേർക്ക് ആന്റിജൻ പരിശോധനയും, 930 പേർക്ക് ആർടി-പിസിആർ പരിശോധനയും, 178 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 11,76,846 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
376 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,65,449 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 03 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ

വിഭാഗം I ഡോസ് II ഡോസ്

 1. ആരോഗ്യപ്രവർത്തകർ 44,363 33,245
 2. മുന്നണി പോരാളികൾ 10,670 7,123
 3. പോളിംഗ് ഓഫീസർമാർ 24,247 723
 4. 45-59 വയസ്സിന് ഇടയിലുളളവർ 30,473 67
 5. 60 വയസ്സിന് മുകളിലുളളവർ 2,01,248 694
  ആകെ 3,11,001 41,852

06/04/2021 ലെ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ

ക്രമ നം. കേന്ദ്രങ്ങളുടെ പേര് ക്രമ നം. കേന്ദ്രങ്ങളുടെ പേര്
1 ഗവ.മെഡിക്കൽ കോളേജ് തൃശ്ശൂർ 26 സാമൂഹിക ആരോഗ്യ കേന്ദ്രം വടക്കേക്കാട്
2 ഗവ.മെഡിക്കൽ കോളേജ് തൃശ്ശൂർ- 2 27 ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം പാമ്പൂർ
3 ഗവ. മെഡിക്കൽ കോളേജ് തൃശ്ശൂർ-3 28 ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം വെള്ളാംങ്കല്ലൂർ
4 ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി 29 സാമൂഹിക ആരോഗ്യ കേന്ദ്രം വെള്ളാനിക്കര
5 ജനറൽ ഹോസ്പിറ്റൽ തൃശ്ശൂർ 30 സാമൂഹിക ആരോഗ്യ കേന്ദ്രം വിൽവട്ടം
6 ജനറൽ ഹോസ്പിറ്റൽ ഇരിഞ്ഞാലക്കുട 31 പ്രാഥമിക ആരോഗ്യ കേന്ദ്രം അടാട്ട്
7 താലൂക്ക് ആസ്ഥാന ആശുപത്രി ചാലക്കുടി 32 കുടുംബാരോഗ്യ കേന്ദ്രം അളഗപ്പനഗർ
8 താലൂക്ക് ആശുപത്രി ചാവക്കാട് 33 നഗര കുടുംബാരോഗ്യ കേന്ദ്രം ആനാപ്പുഴ
9 താലൂക്ക് ആശുപത്രി ചേലക്കര 34 പ്രാഥമിക ആരോഗ്യ കേന്ദ്രം അരിമ്പൂർ
10 താലൂക്ക് ആശുപത്രി കുന്ദംകുളം 35 സാമൂഹിക ആരോഗ്യ കേന്ദ്രം ചേർപ്പ്
11 താലൂക്ക് ആസ്ഥാന ആശുപത്രി കൊടുങ്ങല്ലൂർ 36 പ്രാഥമിക ആരോഗ്യ കേന്ദ്രം എടവിലങ്ങ്
12 ജില്ലാ ആശുപത്രി വടക്കാഞ്ചേരി 37 നഗര കുടുംബാരോഗ്യ കേന്ദ്രം ഗോസായിക്കുന്ന്
13 സാമൂഹിക ആരോഗ്യ കേന്ദ്രം ആലപ്പാട് 38 നഗര കുടുംബാരോഗ്യ കേന്ദ്രം ഗുരുവായൂർ
14 സാമൂഹിക ആരോഗ്യ കേന്ദ്രം ആളൂർ 39 കുടുംബാരോഗ്യ കേന്ദ്രം കൂളിമുട്ടം
15 സാമൂഹിക ആരോഗ്യ കേന്ദ്രം ആനന്ദപുരം 40 പ്രാഥമിക ആരോഗ്യ കേന്ദ്രം കുഴൂർ
16 സാമൂഹിക ആരോഗ്യ കേന്ദ്രം എരുമപ്പെട്ടി 41 കുടുംബാരോഗ്യ കേന്ദ്രം മേലൂർ
17 സാമൂഹിക ആരോഗ്യ കേന്ദ്രം കടപ്പുറം 42 പ്രാഥമിക ആരോഗ്യ കേന്ദ്രം പടിഞ്ഞാറെ വെമ്പല്ലൂർ
18 സാമൂഹിക ആരോഗ്യ കേന്ദ്രം മറ്റത്തൂർ 43 നഗര കുടുംബാരോഗ്യ കേന്ദ്രം പറവട്ടാനി
19 സാമൂഹിക ആരോഗ്യ കേന്ദ്രം മുല്ലശ്ശേരി 44 കുടുംബാരോഗ്യ കേന്ദ്രം പാവറട്ടി
20 സാമൂഹിക ആരോഗ്യ കേന്ദ്രം ഒല്ലൂർ 45 കുടുംബാരോഗ്യ കേന്ദ്രം പൂക്കോട്
21 ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം പാമ്പൂർ 46 നഗര കുടുംബാരോഗ്യ കേന്ദ്രം പോർക്കുളങ്ങാട്
22 സാമൂഹിക ആരോഗ്യ കേന്ദ്രം പെരിഞ്ഞനം 47 കുടുംബാരോഗ്യ കേന്ദ്രം പോർക്കുളം
23 സാമൂഹിക ആരോഗ്യ കേന്ദ്രം പുത്തൻചിറ 48 കുടുംബാരോഗ്യ കേന്ദ്രം പൊയ്യ
24 സാമൂഹിക ആരോഗ്യ കേന്ദ്രം തിരുവില്വാമല 49 കുടുംബാരോഗ്യ കേന്ദ്രം തൈക്കാട്
25 സാമൂഹിക ആരോഗ്യ കേന്ദ്രം തോളൂർ 50 പ്രാഥമിക ആരോഗ്യ കേന്ദ്രം വാണിയമ്പാറ