തൃശൂർ ജില്ലയിൽ 182 പേർക്ക് കൂടി കോവിഡ്; 184 രോഗമുക്തർ

8
5 / 100

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച്ച 182 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 184 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1551 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,568 ആണ്. 1,02,307 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ വെള്ളിയാഴ്ച്ച സമ്പർക്കം വഴി 175 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന 05 പേർക്കും ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 25 പുരുഷൻമാരും 10 സ്ത്രീകളും പത്ത് വയസ്സിനു താഴെ 01 പെൺകുട്ടിയുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

 1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 70
 2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 115
 3. സർക്കാർ ആശുപത്രികളിൽ – 46
 4. സ്വകാര്യ ആശുപത്രികളിൽ – 66

കൂടാതെ 1072 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

246 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 52 പേർ ആശുപത്രിയിലും 194 പേർ വീടുകളിലുമാണ്.

4623 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2265 പേർക്ക് ആന്റിജൻ പരിശോധനയും, 2135 പേർക്ക് ആർടി-പിസിആർ പരിശോധനയും, 223 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 11,66,035 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

472 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,64,331 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 05 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ

 1. ആരോഗ്യപ്രവർത്തകർ
  I ഡോസ് 44,072 II ഡോസ് 33,131
 2. മുന്നണി പോരാളികൾ
  I ഡോസ് 10,616 II ഡോസ് 7,111
 3. പോളിംഗ് ഓഫീസർമാർ
  I ഡോസ് 24,076 II ഡോസ് 546
 4. 45-59 വയസ്സിന് ഇടയിലുളളവർ
  I ഡോസ് 12,919 II ഡോസ് 18
 5. 60 വയസ്സിന് മുകളിലുളളവർ
  I ഡോസ് 1,87,287 II ഡോസ് 139

ആകെ
I ഡോസ് 2,79,070
II ഡോസ് 40,942